When should you use our payday loans Payday loans Personal loans and credit checks

ശരിഅത്ത് ഇല്ലാത്ത ത്വരീഖത്തുകള്‍ ഇസ്ലാമികമല്ലാ : സമസ്ത

samstha flagഇസ്ലാമിക ശരിഅത്തിന്‍റെ നിയമങ്ങളെ ഉള്‍ക്കൊള്ളാത്ത ത്വരീഖത്തുകള്‍ ഇസ്ലാമികമാല്ലെന്നും ശരിഅത്ത് അംഗീകരിക്കാത്ത തെറ്റായ ത്വരീഖത്തുകാരെ സമൂഹം തിരിച്ചറിയണമെന്നും സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമ മുശാവറ വ്യക്തമാക്കി. ഇസ്‌ലാമിന്റെ ആധ്യാത്മിക മാര്‍ഗമാകുന്ന ത്വരീഖത്തിനെ ജീവിതോപാധിയാക്കി മതനിയമങ്ങളെ യുക്തി കൊണ്ട് വിമര്‍ശിക്കുന്നവരാണ് ആത്മീയത ചമയുന്ന ഇത്തരക്കാര്‍. ഇല്ലാത്ത അമാനുഷികത ചാര്‍ത്തി സമൂഹത്തില്‍ സ്വന്തം സാമ്രാജ്യങ്ങള്‍ സൃഷ്ടിക്കാനുള്ള അതമിയചൂഷകരുടെ പ്രവര്‍ത്തനം ആശ്വസ്യമാല്ലെന്നും മുശാവറ വ്യക്തമാക്കി.

ആത്മീയത ചൂഷണം ചെയ്തു സമൂഹത്തെ വഴിതെറ്റിക്കുന്ന വ്യാജ ത്വരീഖത്തുകാരെയും ഖുര്‍ആനിന്റെയും ഹദീസിന്റെയും പേരു പറഞ്ഞു നടത്തുന്ന ചികിത്സായിലുടെ മനുഷ്യരെ വഴിപിഴപ്പിക്കുന്ന സിദ്ധാന്മാരെയും ഒറ്റപ്പെടുത്തണമെന്നും മുശാവറ ആഹ്വാനം ചെയ്തു .

സയ്യിദ്‌ അലി ബാഫഖി തങ്ങളുടെ അധ്യക്ഷതയില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉത്ഘാടനം ചെയ്തു കോട്ടൂര്‍ കുഞ്ഞമ്മു മുസ്‌ലിയാര്‍, ഇ സുലൈമാന്‍ മുസ്‌ലിയാര്‍ എ കെ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ പൊന്മള അബ്ദുള്‍ഖാദര്‍ മുസ്‌ലിയാര്‍ , അലി മുസ്‌ലിയാര്‍ കുമരംപുത്തൂര്‍, സയ്യിദ്‌ ഉമറുല്‍ ഫാറൂഖ് എഅല്‍ബുഖാരി, സയ്യിദ്‌ ഇബ്രാഹിം ഖലീലുല്‍  ബുഖാരി,ഹുസൈന്‍ മുസ്‌ലിയാര്‍ പടനിലം, പി എ ഹൈദ്രൂസ് മുസ്‌ലിയാര്‍ കൊല്ലം, പി ഹസന്‍ മുസ്‌ലിയാര്‍ വയനാട്‌, പേരോട്‌ അബ്ദുര്‍റഹ്മാന്‍ സഖാഫി, പൊന്മള മുഹിയദ്ധീന്‍ കുട്ടി മുസ്‌ലിയാര്‍, ഹംസ മുസ്‌ലിയാര്‍ മഞ്ഞപ്പറ്റ, അബ്ദുള്ള മുസ്‌ലിയാര്‍ താനാളൂര്‍, കെ കെ അഹമദ്‌ കുട്ടി മുസ്‌ലിയാര്‍, പി വി മുഹിയദ്ധീന്‍ കുട്ടി മുസ്‌ലിയാര്‍ , സി മുഹമ്മദ്‌ ഫൈസി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ഇസുദ്ധീന്‍ കാമില്‍ സഖാഫി കൊല്ലം തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. എ പി മുഹമ്മദ്‌ മുസ്‌ലിയാര്‍ കാന്തപുരം സ്വാഗതവും നന്ദിയും പറഞ്ഞു.

Add comment


Top Stories » Top News » Kerala » India » Gulf » World » Organization » Business » Technology » Vehicles           Health » General » Education » Articles » Editorial » Organization Articles » Islamic » Videos »  Photo Gallery  About us » Guestbook » Register » Kmic News » Interview »  News Guest » Organization Videos »

  e-mail: This email address is being protected from spambots. You need JavaScript enabled to view it.

  Powered by : Kerala Malabar Islamic Class Room

  Site Designed & Maintained by : Muhammad Jabir